അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്രീമൂലനഗരം പ്രാഥമിക ആരോഗ്യകേന്ദ്രം

ശ്രീമൂലനഗരം:ശ്രീമൂലനഗരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവിശ്യം ശക്തമാകുന്നു.ശ്രീമൂലനഗരം,കാഞ്ഞൂർ,ചെങ്ങമനാട് എന്നി പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രമാണിത്.എന്നാൽ വേണ്ടത്ര ഡോക്ടർമാരോ,ജീവനക്കാരോ ഇവിടെയില്ല.ഇതുമൂലം ഇവിടെയെത്തുന്ന രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.വർഷങ്ങൾക്ക് മുമ്പുവരെ ഇവിടെ കിടത്തി ചികിത്‌സ ഉണ്ടായിരുന്നതാണ്.എന്നാൽ ഇപ്പോൾ രണ്ട് മണിവരെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമാകുന്നൊള്ളു.hospital-1

ദിവസേന നൂറ്കണക്കിന് രോഗികളാണ് ഇവിടെ ചികിത്‌സക്കായി എത്തുന്നത്.പലപ്പോഴും  രോഗികളുടെ നീണ്ട ക്യൂവാണ്.പലരും ചികിത്‌സകിട്ടാതെ മടങ്ങി പോവുകയുമാണ്. ഡോക്ടർമാരുടെ ക്വട്ടേഴ്‌സുകൾ തകർന്നു കിടക്കുകയാണ്.ഇതുമൂലമാണ് ഡോക്ടർമാർ
ഇവിടെ നിൽക്കാത്തതെന് നാട്ടുകാർ പറയുന്നു.ആശുപത്രിയിൽ ഇരുപത്തിനാലു മണിക്കൂറും ഡോക്ടർ മാരുടെ സേവനം ലഭ്യമാക്കണമെന്നും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തണമെന്നും കിടത്തി ചികിത്‌സ പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവിശ്യപ്പെടുന്നു. ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നിരവധി സമരങ്ങളും ഇവിടെ നടന്നിരുന്നു.

hospital-2ശോചനീയാമവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിൽ സർവ്വകക്ഷി സംഘം മുഖ്യമന്ത്രിക്കും,ആര്യോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. ശ്രീമൂലനഗരം കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടുനൻമ സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെയും,മത സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകളേയും കോർത്തിണക്കി ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ജനകീയ സമിതി രൂപീകരിച്ചിരിക്കുകയാണ്.ഇതിന്റെ തേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കും,ആര്യോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയത്. ജനകീയ ആക്ഷൻ കൗൺസിലിനു വേണ്ടി ചെയർമാൻ ടി.വി രാജൻ,കൺവീനർ വി.വി സെബാസ്റ്റിയൻ,കോ ഓഡിനേറ്റർ പി.എസ് ഷാനവാസ്,പി.എം റഷീദ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു