കാലടി ടൗണിലെ റോഡരികിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

കാലടി:കാലടി ടൗണിലെ റോഡരികിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.മലയാറ്റൂര്‍ റോഡിലും കാഞ്ഞൂര്‍ റോഡിലുമാണ് കുഴികള്‍.കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിനുവേണ്ടി നിര്‍മിച്ച കുഴികളാണ് അപകട ഭീഷണിയായി നില്‍ക്കുന്നത്.ചില സ്ഥലങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കുഴി വേണ്ട രൂപത്തില്‍ മൂടിയട്ടില്ല.ഇത് അറിയാതെയെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്. ഇതിലൂടെ കടന്നു പോയ മിനിവാനിന്റെ ടയര്‍ കുഴിയില്‍ വീഴുകയും വാന്‍ മറയാറാവുകയും ചെയ്തു.സമീപത്തെ കച്ചവടക്കാര്‍ വാന്‍ താങ്ങി നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് കച്ചവടക്കാരാണ് വാഹനം തള്ളിക്കയറ്റിയതും.കുഴി മൂടാത്തതിനാല്‍ മണ്ണ് കൂടിക്കിടന്ന് രൂക്ഷമായ പൊടി ശല്ല്യവുമാണ് ഇവിടുത്തെ കച്ചവടക്കാര്‍ അനുഭവിക്കുന്നതും.ദിവസേന നിരവധി വാഹനങ്ങളാണ് ഈകുഴികള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്നത്.വന്‍ അപകടമുണ്ടാകുന്നതിന് മുമ്പ് കുഴികള്‍ വേണ്ട രൂപത്തില്‍ മൂടണമെന്ന് കച്ചവടക്കാര്‍ ആവിശ്യപ്പെടുന്നു.