ചന്ദ്രലേഖക്കു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ സംഗീതലോകത്തേക്ക് ശാന്താബാബുവും

സോഷ്യൽ മീഡിയയുടെ പിന്തുണയോടെ ഒരു വീട്ടമ്മകൂടി മുഖ്യധാരയിലേക്ക് കടന്നുവരുന്നു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ നവോഥയപുരം ഏത്താപ്പിളി വീട്ടിൽ ശാന്താബാബു ഇന്ന് സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ്.

കാലടി: സോഷ്യൽ മീഡിയയുടെ പിന്തുണയോടെ ഒരു വീട്ടമ്മകൂടി മുഖ്യധാരയിലേക്ക് കടന്നുവരുന്നു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ നവോഥയപുരം ഏത്താപ്പിളി വീട്ടിൽ ശാന്താബാബു ഇന്ന് സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ്. നാൽപ്പതുകാരിയായ ശാന്ത പാടിയ ഗാനം സുഹൃത്തുക്കൾ മെബൈലിൽ പകർത്തി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രണ്ട്‌ലക്ഷത്തിലതികം പേരാണ് ശാന്തായുടെ ഗാനം കേട്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകരും, ഗായകരും ശാന്തയുടെ വീഡിയോ ഷെയർ ചെയ്യുകയും അവസരങ്ങൾ നൽകാൻ തെയ്യാറായിരിക്കുകയുമാണ്. മലയാറ്റൂർ പ്ലാന്റേഷനിലെ സാധാരണകുടുംബത്തിൽ ജനിച്ച ശാന്തക്ക് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം പത്താംക്ലാസിൽ വച്ച് പഠനം നിർത്തേണ്ടതായി വന്നു. കാലടി ശ്രീ ശങ്കരകോളെജിൽ തുടർപഠനത്തന് അഡ്മിഷൻ ലഭിച്ചതുമാണ്. പാട്ടിനോടുളള താത്പര്യം മൂലമാണ് സ്‌ക്കൂളിൽ പോയിക്കൊണ്ടിരുന്നതും. സ്‌ക്കൂളിൽ പാട്ടുപാടാൻ നിരവധി അവസരങ്ങളും ശാന്തക്ക്‌ലഭിച്ചിരുന്നു.

Chandralekha

ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ശാന്ത റേഡിയോയിൽ വരുന്ന ഗാനങ്ങൾ എഴുതിയെടുത്താണ് പഠിച്ചിരുന്നതും. ശാന്ത പഠിച്ചിരുന്ന പ്ലാന്റേഷൻ സ്‌ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ് ശാന്തയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ശാന്ത പാടിയ കാർമുകിൽ വർണന്റെ ചുണ്ടിൽ…  എന്നഗാനം  പ്ലാന്റേഷൻ സ്‌ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശാന്തയുടെ സുഹൃത്തുമായ മണി അയ്യമ്പുഴ മൊൈബലിൽ റെക്കോഡ്‌ചെയ്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ശാന്തയുടെ കഴിവുമനസിലാക്കിയ സംഗീത സംവിധായകൻ രെതീഷ് വേഗ തന്റെ അടുത്തപ്രൊജക്റ്റിൽ അവസരം സൽകുമെന്ന് ഉറപ്പുനൽകി.  അങ്ങനെ നിരവധി അവസരങ്ങളാണ് ശാന്തയെ തേടിയെത്തിരിരിക്കുന്നതും. പണി പൂർത്തികരിക്കാത്ത വീട്ടിൽ കൂലിപ്പണിക്കാരനായ ഭർത്താവ് ബാബുവും മക്കളായ ശ്രുതി ബാബുവും, ശ്രീക്കുട്ടൻ ബാബുവും ശാന്തക്ക് പൂർണ പിന്തുണകളാണ് നൽകുന്നത്. സമീപത്തെ ആണിനിർമാണ കമ്പനിയിൽ ജോലിക്കുപോകുന്ന ശാന്തയ്ക്ക് സംഗീതം പഠിക്കണമെന്ന ആഗ്രഹവുമുണ്ട്.