കാലടി ശ്രീശങ്കര പാലത്തിലെ വഴിവിളക്കു കാലുകള്‍ ഒടിഞ്ഞ് വീണു

കാലടി:കാലടി ശ്രീശങ്കര പാലത്തിലെ വഴിവിളക്കു കാലുകള്‍ ഒടിഞ്ഞ് വീണത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.പാലത്തിലെ നടപ്പാതയിലാണ് വഴിവിളക്കു കാലുകള്‍ വിണുകിടക്കുന്നത്.ഇതുമൂലം കാല്‍നട യാത്രക്കാര്‍ പാലത്തിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥാണ്.പലപ്പോഴും അമിത വേകത്തിലാണ് പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്.താനിപ്പുഴ അനിത വിദ്യാലയത്തിലെ കുട്ടികള്‍ ഈ നടപ്പാതയിലൂടെയാണ് പോകുന്നതും.മൂന്ന് ദിവസത്തോളമായി വഴിവിളക്കു കാലുകള്‍ വീണു കിടക്കുന്നു.എങ്ങനെയാണ് ഇത് വീണതെന്ന് വ്യക്തമല്ല.അധികൃതരുടെ ഭാഗത്തുനിന്നുളള നിസംഗതയില്‍ പ്രതിഷേധത്തിലുമാണ് യാത്രക്കാര്‍.