ശ്രീമൂലനഗരത്ത് കിണറില്‍ ചെരുപ്പ് കണ്ടത് പരിഭ്രാന്തി പരത്തിശ്രീമൂലനഗരം: കിണറിൽ ചെരുപ്പ് കിടക്കുന്നതു കണ്ടത് പരിഭ്രാന്തി പരത്തി. ശ്രീമൂലനഗരം മില്ലുംപടി ജംഗ്ഷനിലെ അരിവാൾകുടി വീട്ടിൽ മനേഷിന്റെ വീട്ടിലെ കിണലാണ് ചെരുപ്പും വലയും കിടക്കുന്നത് കണ്ടത്.തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ വിവരമറിയിച്ചു. കിണറിൽ ആരെങ്കിലും അകപ്പെട്ടു പോയിരിക്കാമെന്ന ആശങ്കയിലായിരുന്നു വീട്ടുകാർ.
കിണറിൽ പരിശോധ നടത്തുവാനായി അങ്കമാലിയിൽ നിന്നും ഫയർഫോഴ്സും എത്തി. ഫയർഫോഴ്സ് കിണറിൽ ഇറങ്ങി പരിശോധന നടത്തിയെങ്കിലും ചെരിപ്പല്ലാതെ വേറൊന്നും കണ്ടത്താനായില്ല. സംഭവമറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി. കിണറ്റിൽ നിന്നും കണ്ടെടുത്ത പെരുപ്പ് പോലീസ് കൊണ്ടുപോവുകയും ചെയ്തു. മനേഷ് വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ശ്രീമൂലനഗരം സ്വദേശിയായ പാപ്രയിൽ ബിനേജും കുടുംബവുമാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്.