റോഡിലെ വശങ്ങളിലെ മരക്കുറ്റികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു

മലയാറ്റൂര്‍: കാലടി-മലയാറ്റൂര്‍ റോഡിലെ വശങ്ങളിലെ മരക്കുറ്റികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഹൈസ്കൂളിനു സമീപം റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന മരക്കുറ്റിയില്‍ ഇടിച്ച് ഒരു ബൈക്ക് യാത്രികന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാസന്ന നിലയിയാണ്. റോഡിന്‍റെ വരത്ത് അപകടകരമായി നിന്ന മരം വെട്ടിനീക്കിയിരുന്നു. എന്നാല്‍ മരത്തിന്‍റെ കടഭാഗം റോഡില്‍ നിന്നും നീക്കം ചെയ്തില്ല. പുല്ല് വളര്‍ന്ന് മരക്കുറ്റി മൂടിയിരുന്നതിനാന്‍ ബൈക്ക് യാത്രികന്‍ മരക്കുറ്റി കണ്ടില്ല.  മറ്റൊരു വാഹനത്തിന് സൈഡു കൊടുക്കുമ്പോള്‍ ഈ മരക്കുറ്റിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. മലയാറ്റൂര്‍ കാലടി റോഡില്‍ പലഭാഗങ്ങളിലും ഇത്തരം അപകടങ്ങളുണ്ട്. ഇതെല്ലാം നീക്കം ചെയ്യുന്നതിന് നിരവധി തവണ ഇവിടത്തുകാള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതാണ്. എന്നാല്‍ യാതൊരു നടപടിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. നിരവധി ജീവനുകളാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ മൂലം ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നതും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുളള വീഴ്ചക്കെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുവാനുളള തെയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

1,390 Comments

Click here to post a comment