പ്രാവ് അടയിരുന്നത് കോഴിമുട്ടക്ക്

കാഞ്ഞൂർ: കാഞ്ഞൂർ കോഴിക്കാടൻ പടി കോഴിക്കാടൽ എബിയുടെ വീട്ടിലെ പ്രാവ് അടിയരുന്നത് കോഴിമുട്ടക്ക്. മുട്ട വിരിഞ്ഞ് രണ്ട് കോഴിക്കുഞ്ഞുങ്ങളാണ് അമ്മ പ്രാവിന് ഉണ്ടായിരിക്കുന്നത്. രണ്ട് കോഴി മുട്ടകൾക്കാണ് പ്രാവ് അടയിരുന്നത്.

 പ്രാവിന്റെ മുട്ടക്കാണ് അsയിരുന്നതെന്നാണ് എബി കരുതിയിരുന്നത്. എന്നാൽ ഇന്നലെ മുട്ടകൾ വിരിഞ്ഞോ എന്നറിയാൻ നോക്കിയപ്പോഴാണ് കോഴിക്കുഞ്ഞുങ്ങളെ കണ്ടത്. കോഴികളെയും വിവിധയിനം പ്രാവുകളെയും എബി വീട്ടിൽ വളർത്തുന്നുണ്ട്. പ്രാവിന്റെയും കോഴിയുടേയും കൂടുകൾ ആടുത്തടുത്താണ്. പ്രാവിൻ കൂട്ടിൽ കോഴി മുട്ടയിട്ടതാകാമെന്ന് എബി പറയുന്നു.
  കോഴിക്കുഞ്ഞുങ്ങളുടെ അടുത്തേക്ക് ആരെങ്കിലും ചെന്നാൽ അമ്മ പ്രാവ് കൊത്തിയോടിക്കും. മുതിന ഇനത്തിൽപ്പെട്ട പ്രാവാണിത്. ജോഡി ഒന്നിന് 5500 രൂപക്ക് വാങ്ങിയതാണ് പ്രാവിനെ. രണ്ടര വയസ് പ്രായമുണ്ട് പ്രാവിന്.

17,021 Comments

Click here to post a comment