തരിശു നിലങ്ങള്‍ കൃഷിയിടമാക്കി കാലടി പഞ്ചായത്ത്‌

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ എന്റെ ഗ്രാമം തരിശുരഹിത ഗ്രാമം പദ്ധതിക്കു തുടക്കമായി.തരിശുനിലങ്ങൾ കൃഷി ഇടക്കളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ. കഴിഞ്ഞ 10 വർഷമായി തരിശായിക്കിടന്ന 15-ം  വാർഡിലെ 3.5 ഏക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കിയാണ് പദ്ധതി ആരംഭിച്ചത്. മുൻ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്കമംഗലം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.തുളസി,  ടി.കെ മോഹനൽ, സിജോ ചൊവ്വരാൽ, പുഷ്പ മണി ജയപ്രകാശ്, സൽമ സിദ്ദിഖ്, റൂബി ആന്റണി തുടങ്ങിയവർ സംസാരിച്ചു. കാലടി കൃഷി ഭവന്റെ സഹകരണത്തോടെ കർഷകനായ സുരേന്ദ്രൻ തടത്തിലിന്റെ നേതൃത്വത്തിലാണ് നെൽകൃഷി നടത്തുന്നത്.

2,385 Comments

Click here to post a comment