ചൊവ്വര തൂമ്പാത്തോട് നാശത്തിന്റെ വക്കില്‍

കാലടി: ചൊവ്വര കൂടി വെള്ള പദ്ധതിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറിലേക്ക് എത്തുന്നതോടാണ് തൂമ്പാത്തോട്. തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്.  4.5കിലോമീറ്റർ നീളവും 75 മീറ്റർ വീതിയും ഉണ്ടായിരുന്ന തോട് ഒഴുക്ക്നിലച്ച അവസ്ഥയിലാണ്.ശ്രീമൂലനഗരം, ചെങ്ങമനാട് പഞ്ചായത്തുകളിലെ7 ഇറിഗേഷൻ പമ്പുകൾ പ്രവർത്തിക്കുന്നത് തൂമ്പാത്തോടിലാണ്. നിരവധിപേരാണ് തോടിനെ ആശ്രയിച്ച് കൃഷി ഇറക്കിയിരിക്കുന്നതും. എന്നാൽതോട് ശോചനീയമായതോടെ കൃഷിക്കാവിശ്യമായ വെള്ളം കിട്ടുന്നില്ലെന്ന്കർഷകർ പറയുന്നു.തോട് ഇല്ലാതായാൽ ചെങ്ങമനാട്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാക്കുംഅനുഭവപ്പെടുക. തോട് സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് ശ്രീ മൂലനഗരംഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സുലൈമാൻ പുതുവാൻ കുന്ന്ഏകദിന ഉപവാസ സമരം നടത്തി.ഉപവാസ സമരം കേരള നദീജലസംരക്ഷണ സമിതി പ്രസിഡന്റ് ഫൊ: സീതാരാമൻ ഉദ്ഘാടനം ചെയ്തു, ഷഹീർ അദ്ധ്യക്ഷത വഹിച്ചു. മനോജ് പി മൈലൽ, ആമിന അലി, സജിത്ത്ചൂരംമ്പിള്ളി, വിവേക് മധു, അസീസ് തുടങ്ങിയവർ സംസാരിച്ചു. ചൊവ്വരപ്രിയദർശനി കലാ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിലാണ്പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.