കാലടിയില്‍ തെരുവുനായക്കൂട്ടം ആടിനെ കൊന്നു

കാലടി: കാലടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പാലത്തറ ഭാഗത്ത് കുന്നേക്കാടൻ ബേബിയുടെ ആടിനെയാണ് തെരുവുനായകൾ കൂട്ടത്തോടെയെത്തി കടിച്ചു കൊന്നത്.പത്തോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. മൂന്ന് ആടുകൾക്ക് കടിയേറ്റിട്ടുണ്ട്. വെളുപ്പിനായിരുന്നു സംഭവം.കഴിഞ്ഞ മാസം ഇതിനു സമീപത്തെ താഴത്തേപ്പുറം ബേബിയുടെ 200 ഓളം കോഴികളെ നായ്ക്കുട്ടം കൊന്നിരുന്നു. തെരുവുനായകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.