വീട് തകര്‍ന്നു വീണു

കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് ഹരിജന്‍ കോളനിയിലെ കളത്തുപടി കണ്ണപ്പന്‍റെ വീടാണ് തകര്‍ന്ന് വീണത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വര്‍ഷങ്ങളുടെ പഴക്കമുളള വീട് ശോചനിയാവസഥയിലായിരുന്നു. വീടിനകത്തുണ്ടായിരുന്ന മകന്‍ രഞ്ജിത്തിന് സാരമായ പരിക്കേറ്റു. എട്ടുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ജോലിക്കും മറ്റും പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന്‍റെ ശോചനീയാവസ്ഥ മാറ്റിത്തരണമെന്നാവിശ്യപ്പെട്ട് പഞ്ചായത്തിള്‍ ആപേക്ഷകള്‍ നല്‍കിയതായിരുന്നുവെന്ന് കണ്ണപ്പന്‍ പറയുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇനി എങ്ങനെ വീട് പുതുക്കി പണിയുമെന്ന ആശങ്കയിലാണ് കണ്ണപ്പന്‍.