ബെല്ലയുണ്ടോ…നോ ടെന്‍ഷന്‍

തിരക്കിട്ട് ഓഫിസിലേക്ക് ഇറങ്ങിയതിനു ശേഷമായിരിക്കും ഓര്‍ക്കുന്നത് ലൈറ്റ് ഓഫ് ചെയ്തിട്ടില്ലന്ന്, അല്ലങ്കില്‍ ഫാന്‍ ഓഫ് ചെയ്യാന്‍ മറന്നുവെന്ന്. നിത്യ ജീവിതത്തില്‍ ഈ അവസ്ഥ നേരിടാത്തവര്‍ കുറവ്. ഇനി ആ ടെന്‍ഷന്‍ വിട്ടേക്കു.

കാലടി: തിരക്കിട്ട് ഓഫിസിലേക്ക് ഇറങ്ങിയതിനു ശേഷമായിരിക്കും ഓര്‍ക്കുന്നത് ലൈറ്റ് ഓഫ് ചെയ്തിട്ടില്ലന്ന്, അല്ലങ്കില്‍ ഫാന്‍ ഓഫ് ചെയ്യാന്‍ മറന്നുവെന്ന്. നിത്യ ജീവിതത്തില്‍ ഈ അവസ്ഥ നേരിടാത്തവര്‍ കുറവ്. ഇനി ആ ടെന്‍ഷന്‍ വിട്ടേക്കു. ഒരു മെസേജിലൂടെ ഇനി വീട്ടിലെ വൈദ്യുത ഉപകരണങ്ങള് അണക്കാനാകും. കാലടി ശ്രീശാരദ വിദ്യാലയത്തിലെ കൊച്ചു മിടുക്കന്മാരാണ് ഇത്തരത്തിലൊരു ഉപകരണം നിര്മ്മിച്ചിരിക്കുന്നത്. ബെല്ലയെന്ന ഉപകരണമാണ് വിദ്യാര്ത്ഥികള് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുവഴി  ടെക്സ്റ്റ് മെസേജായോ,വോയ്‌സ് മെസേജായോ നിര്‌ദേശങ്ങള് നല്കിയാല് മതി എവിടെ നിന്നുപോലും വൈദ്യുത ഉപകരണങ്ങള് ഓഫാക്കാനും,ഓണാക്കാനും കഴിയും.
പ്ലസ് റ്റു കംമ്പ്യൂട്ടര് സയന്‌സ് വിദ്യാര്ത്ഥികളായ കൃഷ്ണ ദാസ് ബാബു,അതുല് ബ്ലസണ്,ജോയല് വര്ഗീസ്, ആലാപ് പി ജോഷി എന്നിവര് ചേര്ന്നാണ് ബെല്ല വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പ്ലസ് വണ്‍ മുതല് ബെല്ലയുടെ പണിപ്പുരയിലായിരുന്നു വിദ്യാര്ത്ഥികള്. എല്ലാ വൈദ്യുത ഉപകരണങ്ങളും ബെല്ലയുടെ നിയന്ത്രണത്തിലാക്കാന് കഴിയും. അതിനായി പ്രത്യേക  കണ്ട്രോള്യൂണിറ്റും, സോഫ്റ്റ്  വെയറുകളുമുണ്ട്. ആദ്യം നിര്മ്മിച്ച കണ്ട്രോള് യൂണിറ്റ് കുറച്ച് വലുതായിരുന്നു. ഇപ്പോളത് ചെറിയൊരു ബോക്‌സില് ഒതുങ്ങുന്ന രൂപത്തിലാക്കിയെടുത്തു. കുട്ടികള് തന്നെയാണ് ഇതിനായി ബ്ലൂട്ടൂത്ത് ആപ്ലിക്കേഷനും, ആന്‌ട്രോയിഡ് ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തത്. ഇന്റര്‌നെറ്റിന്റെ സഹായമില്ലാതെയും ബെല്ല പ്രവര്ത്തിപ്പികനാകുമെന്നതാണ് ഇതിന്റെ സവിശേഷത. എസി, ടിവി, ഫ്രിഡ്ജ്, ലൈറ്റുകള് തുടങ്ങിയവയെല്ലാം തന്നെ ബെല്ല വഴിനിയന്ത്രിക്കാന് കഴിയും. മൊബൈലില് ടെക്സ്റ്റ് മെസേജായോ, വോയ്‌സ് മെസേജായോ നിര്‌ദേശങ്ങള് നല്കിയാല് മതി. കൂടാതെ ഓരോ ഉപകരണങ്ങളും എത്രമാത്രം വൈദ്യുതി ഉപയോഗിച്ചുവെന്ന റിപ്പോര്ട്ടും മൊബൈലിലൂടെ അറിയാന് കഴിയും. വന്കിട സ്ഥാപനങ്ങളിലെ  ഉപകരണങ്ങള്‌പോലും ഇതുവഴി നിയന്ത്രിക്കാനാകുമെന്ന് വിദ്യാര്ത്ഥികള് പറയുന്നു. പതിനായിരം രൂപമാത്രമാണ് ബെല്ല നിര്മ്മിക്കാന് വിദ്യാര്ത്ഥികള്ക്ക് ചെലവായത്. വാണിജ്യട്സ്ഥാനത്തില്‍ ഉദ്പാദിപ്പിക്കുകയാണെങ്കില് ഇനിയും ചെലവ് കുറയും. കാലടി ആദിശങ്കര എന്ജിനിയറിഗ് കോളേജില് നടന്ന എപിജെ അബ്ദുള് കലാം ഇന്നവേഷന് ചലഞ്ചില് മികച്ച കണ്ടുപിടുത്തത്തിനുളള പുരസ്‌ക്കാരവും ബെല്ലക്ക് ലഭിച്ചിരുന്നു. ചാലക്കുടി ട്വിന് സോഫ്റ്റ് ടെക്‌നോളജി കുട്ടികളുടെ ഈ കണ്ടുപിടുത്തത്തിന് സഹായവുമായി എത്തിയിട്ടുണ്ട്.