സോളാര്‍ വൈദ്യുതിയുമായി സംസ്‌കൃതസര്‍വ്വകലാശാല

സംസ്കൃത സർവ്വകലാശാല കാലടി മുഖ്യ കേന്ദ്രത്തിലാണ് സോളാർവൈദ്യുതികരണ പദ്ധതി പൂർത്തിയായിരിക്കുന്നത്. ഇതു വഴി 100കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനാകും. ദിവസേന 500 യൂണിറ്റ്വൈദ്യുതി വരെ പദ്ധതി വഴി ലഭ്യമാക്കും.400 സോളാർ പാനലുകളാണ്ഇതിനായി സ്ഥാപിച്ചിരിക്കുന്നതും. നിലവിൽ സർവ്വകലാശാലക്ക് വൈദ്യുതിഇനത്തിൽ മാസം നാലര ലക്ഷത്തോളം രൂപ ചിലവു വരുന്നുണ്ട്. സോളാർപദ്ധതി പൂർണ്ണമായും പ്രാവർത്ഥികമാകുന്നതോടെ ഒരു ലക്ഷത്തോളം രൂപലാഭിക്കാനാകുമെന്ന് വൈസ് ചാൻസിലർ ഡോ: എം.സി ദിലീപ് കുമാർപറഞ്ഞു. 83 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവായത്. ഇതിൽ 12 ലക്ഷംരൂപ സബ്സിഡിയായി ലഭിക്കും. ബാറ്ററി ഇല്ലാത്ത സോളാർസംവിധാനമാണിത്. അതു കൊണ്ട് മെയിന്റനൻസും കുറവായിരിക്കും.സർവ്വകലാശാലയിലെ ഉപയോഗത്തിനു ശേഷം വരുന്ന വൈദ്യുതി വൈദ്യുതിബോർഡിന് നൽകും. പിന്നീട് സർവ്വകലാശാലയ്ക്ക് അതിക വൈദ്യുതിആവിശ്യം വരുമ്പോൾ തിരിച്ചു നൽകുകയും ചെയ്യും. ഇതു സംബന്ധിച്ച്സർവ്വകലാശാലയും വൈദ്യുതി ബോർഡും ധാരണാപത്രത്തിൽഒപ്പിട്ടു. കെൽട്രോണാണ് സാങ്കേതിക സഹായംനൽകുന്നത്.സർവ്വകലാശാലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായിരാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽഉൾപ്പെടുത്തിയാണ് സോളാർ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതും.