ടിപ്പര്‍ ലോറിയില്‍ നിന്നും പാറക്കല്ല് റോഡില്‍ വീണുമലയാറ്റൂർ പള്ളിക്കു മുൻമ്പിലെ റോഡിലാണ് ടിപ്പറിൽ നിന്നും വലിയപാറക്കല്ല് തെറിച്ചു വീണത്. റോഡിന് സമീപത്ത് നിന്നിരുന്ന ബൈക്ക് യാത്രികന്റെ അടുത്തേക്കാണ് കല്ല് വീണത്. തലനാരിഴക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവംനടന്നത്. മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമടയിൽ നിന്നുമാണ് ടിപ്പറിൽ കല്ല്കയറ്റി കൊണ്ടുവന്നത്. കല്ല് റോഡിൽ വീണെന്നു മനസിലാക്കിയ ടിപ്പർനിർത്താതെ പോവുകയും ചെയ്തു സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇതിലൂടെ വന്ന ടിപ്പർ, ടോറസ് വാഹനങ്ങൾ തടഞ്ഞു. തുടർന്ന് നാട്ടുകാരുംപോലീസും തമ്മിൽനടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം ശാന്തമായത്. നിർത്താതെ പോയ ടിപ്പർ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന മലയാറ്റൂർ ഇഞ്ചക്കൽ വീട്ടിൽ ജിത്ത് ചാക്കോക്കെതിരെ പേലീസ്കേസ് എടുക്കുകയും ചെയ്തു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ പാറമടകളിൽ നിന്നും ടിപ്പർ, ടോറസ് വാഹനങ്ങളിൽ പാറക്കല്ല് കയറ്റി പോകുന്നത്. വാഹനങ്ങളിൽഅനുവദിച്ചതിലും അതികം പാറകല്ലുകൾ കയറ്റരുതെന്നും, ടർപ്പായ കൊണ്ട്മൂടിയ ശേഷമാണ് കല്ലുകൾ കൊണ്ടുപോകാൻ പാടൊള്ളുവെന്നുംപഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽതീരുമാനിച്ചിരുന്നതാണ്. എന്നാൽ അതൊന്നും പാലിക്കുന്നില്ല.