കാലടി പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ മാര്‍ വാഴുന്നില്ല

കാലടി പോലീസ് സ്‌റ്റേഷനില്‍ ചുമതലയേക്കാല്‍ എസ്.ഐ മാര്‍ക്ക് താത്പര്യമില്ല. സ്‌റ്റേഷനെക്കുറിച്ച് മനസിലാക്കി വരുമ്പോഴെക്കും സ്ഥലം മാറ്റുന്നതുമൂലമാണ് എസ്.ഐ മാര്‍ കാലടിക്കു വരാന്‍ മടിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ഒരു എസ്‌ഐ ശരാശരി മൂന്ന് മാസത്തില്‍ കുതല്‍ ജോലി ചെയ്തിട്ടില്ല. പത്തിലതികം എസ്.ഐ മാരാണ് മാറി മാറി വന്നിരിക്കുന്നത്.
നിലവിലെ എസ് ഐ നോബിള്‍ മാനുവലാണ് കാലടിയില്‍ നിന്നും അവസാനമായി സ്ഥലം മാറി പോകുന്നത്. രണ്ട് മാസം പോലും നോബിളിന് ഇവിടെ ചുമതല വഹിക്കാന്‍ കഴിഞ്ഞട്ടില്ല. കാലടി സനല്‍ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിനിടെ എസ് ഐയെ സ്ഥലം മാറ്റുന്നതില്‍ പോലീസുകാര്‍ക്കിടയിലും അപസ്വരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വന്തം സ്ഥലത്തേക്ക് നോബിള്‍ മാറ്റം ചോദിച്ച് പോകുന്നുവെന്നാണ് റൂറല്‍ എസ്പി ഉണ്ണിരാജ ഐപിഎസ് ഇതേക്കുറിച്ച് പറഞ്ഞത്.
ജില്ലയിലെ തന്നെ പ്രധാന സ്‌റ്റേഷനുകളില്‍ ഒന്നാണ് കാലടി പോലീസ് സ്‌റ്റേഷന്‍. നിരവധി ക്രിമിനല്‍ സ്വഭാവമുള്ള കേസുകളാണ് പലപ്പോഴും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നതും. അതു കൊണ്ട് കാലടി സ്‌റ്റേഷനോട് അധികാരികള്‍ യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. മണ്ണ്, മണല്‍, ഗുണ്ട മാഫിയകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയതാണ് കാലടി. ഗുണ്ട ലിസ്റ്റില്‍ പെട്ട നിരവധി പ്രതികള്‍ ഇവിടെ പ്രതികള്‍ ഇവിടെയുണ്ടെന്നും കണ്ടെത്തിയിട്ടുമുണ്ട്. രാഷ്ട്രീയക്കാരുടെ താത്പര്യങ്ങള്‍ക്ക് നില്‍ക്കാത്തതാണ് എസ്ഐ മാരെ അടിക്കടി മാറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ ജനങ്ങളുടെ ആവിശ്യത്തിനായ് മലയാറ്റൂര്‍, കാലടി, ശ്രീമൂലനഗരം എന്നിവിടങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവിടെ ഒരു പോലീസുകാരെ പോലും നിയമിക്കാനായിട്ടുമില്ല.