ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്‌സ സഹായം തേടുന്നു

നെടുമ്പാശ്ശേരി: രണ്ട് വൃക്കകളും തകരാറിലായതോടെ തീരാനൊമ്പരത്തിന്റെ ദുരിതക്കയത്തിലായ നെടുമ്പാശ്ശേരി അത്താണിക്കടുത്ത് കുറുപ്പനയം മാരാപ്പറമ്പിൽ വീട്ടിൽ ശിവന്റെ ഭാര്യ സിന്ധു ചികിൽസക്ക് വകയില്ലാതെ സഹജീവികളുടെ സഹായ തേടുകയാണ്. കഴിഞ്ഞ മൂന്നര വർഷത്തോളമായി ബന്ധുക്കളും നാട്ടുകാരും നൽകിയ സഹായം കൊണ്ടാണ് ഇത് വരെ ചികിൽസ നടത്തിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റാശുപത്രിയിൽ കഴിയുന്ന സിന്ധുവിന് നാളിതുവരെ കിട്ടാവുന്നവരിൽ നിന്നെല്ലാം കടം വാങ്ങിയാണ് ഇതുവരെ ചികിൽസ നടത്തിയത്. ഉള്ളതെല്ലാം വിറ്റ് പെറുക്കിയും ഉറ്റവരുടെയും, ഉടയവരുടെയും സഹായങ്ങളും ലഭിച്ചിരുന്നു. ശിവന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്തെ കൊച്ചു വീട്ടിൽ ഒരു കുട്ടിയുമൊരുമിച്ചാണ് കഴിയുന്നത്. ഭാര്യക്ക് സുഖമില്ലാതെ ആയതോടെ കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ശിവനും ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ആദ്യം ഇടത് വൃക്കക്കായിരുന്നു തകരാർ. എന്നാൽ അധികം വൈകാതെ രണ്ടാമത്തെ വൃക്കയും തകരാറിലാവുകയായിരുന്നു. ഭാര്യയുടെ ജീവൻ നിലനിർനിത്താൻ ശിവൻ ഇനി മുട്ടാത്ത വാതിലുകളില്ല. കുടുoബവും അനാഥാവസ്ഥയിലായിരിക്കുകയാണ്.

സിന്ധു ശിവൻ,
മാരാപ്പറമ്പിൽ ഹൗസ്,
അത്താണി, കുറുപ്പനയം,
പുത്തൻ തോട്,മരമില്ലിന് സമീപം,
അത്താണി കുശ്ശേരി കവല,
അത്താണി എറണാകുളം. 

എന്ന വിലാസത്തിൽ ആണ് സഹായം നൽകേണ്ടത്.