മലമ്പാമ്പിനെ പിടികൂടി

കാലടി: കാഞ്ഞൂർ പാറപ്പുറം വല്ലംകടവ് പാനാപ്പിള്ളി തമ്പാന്റെ വീട്ടിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.ഇന്നലെ രാവിലെ നാലു മണിയോടെ തമ്പാന്റെ മകൻ ജിജോ കാറെടുക്കുവാൻ പോർച്ചിൽ ചെന്നപ്പോഴാണ് പാമ്പ് കിടക്കുന്നത് കണ്ടത്.തുടർന്ന് സമീപ വാസികളെ വിവരമറിയ്ക്കുകയായിരുന്നു. അമ്മുപ്പിള്ളി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം കയറുകൊണ്ട് കുടുക്കിട്ട് പാമ്പിനെ പിടികൂടി.ഏകദേശം 7 അടി നീളവും 25 കിലോ തൂക്കവുമുണ്ട് പാമ്പിന്. പെരിയാറിന്റെ തീരത്താണ് വീട്. അതു കൊണ്ട് പുഴയിൽ നിന്നും കയറി വന്നതാകാമെന്ന് കരുതുന്നു. കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേയും, കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേയും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.തുണ്ടം കരിമ്പാനി വനമേഖലയിൽ പാമ്പിനെ തുറന്നു വിട്ടു.