കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

കാലടി: കാലടി പഞ്ചായത്ത് ഓഫീസിനു സമീപത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലിരുന്ന് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കാലടി ചെങ്ങൽ പടയാട്ടിൽ വീട്ടിൽ പോട്ടി മാർട്ടിൽ എന്നു വിളിക്കുന്ന മാർട്ടിൽ,കുന്നുകര ചാലക്ക തച്ചരുപറമ്പിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
മാർട്ടിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, ഗുണ്ട നിയമ പ്രകാരം തടവുശിക്ഷ അനുഭവിച്ചയാളുമാണ്. സ്കൂൾ – കോളേജ് പരിസരങ്ങളിൽ മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി നടത്തുന്ന സെപ്ഷ്യൽ റെയ്ഡിലാണ് പ്രതികൾ പിടിയിലാക്കുന്നത്. കഞ്ചാവും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി മേഖലകളിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.